Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexual Exploitation

അ​ന​ധി​കൃ​ത സ്പാ ​വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല; ഓ​പ്പ​റേ​ഷ​ൻ സ്പാ​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട്

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പാ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച് പൊ​ലി​സ്. ഓ​പ്പ​റേ​ഷ​ൻ സ്പാ ​എ​ന്ന പേ​രി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ലൈ​സ​ൻ​സോ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​മോ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്നും ഉ​ട​മ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ഷോ​പ്പ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ല സ്പാ​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​രാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്നോ അ​വി​ടെ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നോ വ്യ​ക്ത​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും പെ​ൺ​കു​ട്ടി​ക​ളെ എ​ത്തി​ച്ച് ജോ​ലി ചെ​യ്യി​പ്പി​ക്കു​ക​യും അ​വ​രെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 

ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ ആ​ളു​ക​ളെ വ​ഞ്ചി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​യി ക​ബ​ളി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​മു​ണ്ട്. അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ മൂ​ന്ന് നാ​ല് ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം പൊ​ലി​സ് വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പെ​ൺ​കു​ട്ടി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ചൂ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നും സ്പാ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തും. ഇ​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up